ലോകമേമ്പാടുമുളള സിനിമാമേഘലയിലെ പീഡനകഥകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ സംവിധായകനെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റൊരു നടി കൂടി. മദ്യപിച്ചെത്തിയ ഒരു സംവിധായകന്‍ തന്നെ കെട്ടിപ്പിടിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ബോളിവുഡ് നടി സ്വാരാ ഭാസ്കറുടെ വെളിപ്പെടുത്തല്‍. ബോളിവുഡില്‍ നടിമാര്‍ ലൈംഗീകപീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും താരം പറഞ്ഞു.
ഒരു ഔട്ട് ഡോര്‍ ഷൂട്ടിനിടയിലാണ് തന്നോട് സംവിധായകന്‍ മോശമായി പെരുമാറിയതെന്ന് നടി പറയുന്നു. ഒരു ദിവസം രാത്രി സംവിധായകന്‍ ചിത്രത്തിലെയൊരു സീനിനെ കുറിച്ച് സംസാരിക്കാനായി തന്നോട് ഹോട്ടല്‍ മുറിയിലെത്താന്‍ ആവശ്യപ്പെട്ടു. മദ്യപിച്ചിരുന്ന അയാള്‍ തന്നോട് സെക്സിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ഭയന്നപോയി. തുടര്‍ന്ന് കെട്ടിപിടിക്കാനും ആവശ്യപ്പെട്ടു, സ്വാരാ പറഞ്ഞു. തുടര്‍ന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനോട് വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണങ്ങള്‍ വന്ന സാഹചര്യത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോളിവുഡ് നടിമാരായ ആഞ്ജലീന ജോളി മുതല്‍ കേറ്റ് വിന്‍സ്ലറ്റ് വരെയുള്ള നിരവധി നടിമാര്‍ നിര്‍മ്മാതാവ് ഹാര്‍വി വെന്‍സ്റ്റീനെതിരെ ലൈംഗിക ആരോപണവുമായി രംഗത്ത് വന്നിരുന്നു.
