ആന്റണി വര്‍ഗ്ഗീസ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം
അങ്കമാലി ഡയറീസ് നായകന് ആന്റണി വര്ഗ്ഗീസ് കേന്ദ്രകഥാപാത്രമായെത്തുന്ന സ്വാതന്ത്ര്യം അര്ദ്ധരാത്രിയില് എന്ന ചിത്രത്തിന്റെ ട്രയിലര് പുറത്തിറങ്ങി. ജയിലിന്റെ പശ്ചാത്തലത്തിലൊരിക്കിയിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് നവാഗതനായ ടിനു പാപ്പച്ചനാണ്. ബി ഉണ്ണികൃഷ്ണന്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന് വിനോദ് ജോസ് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മ്മിച്ചിരിക്കുന്നത്. ദിലീപ് കുര്യന്റേതാണ് തിരക്കഥ.
