ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ നിന്ന് മുകേഷിനെ മാറ്റിനിര്‍ത്തണം: ടി ദീപേഷ്
താരസംഘടനയായ അമ്മയില് നിന്ന് രാജിവച്ച നടിമാര്ക്ക് പിന്തുണയുമായി ചലച്ചിത്ര സംവിധായകൻ ടി ദീപേഷ്. കേരള ചലച്ചിത്ര അവാര്ഡ് ചടങ്ങിന്റെ സ്വാഗത കമ്മിറ്റി കണ്വീനറിന്റെ സ്ഥാനത്ത് നിന്ന് മുകേഷിനെ മാറ്റണമെന്ന് ടി ദീപേഷ് പറഞ്ഞു.
ചലച്ചിത്ര അവാര്ഡ് വേദിയില് നിന്ന് മുകേഷിനെ മാറ്റിനിര്ത്തണമെന്നാണ് ടി ദീപേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവാണ് ടി ദീപേഷ്.
ദിലീപിനെ തിരിച്ചെടുത്തതില് പ്രതിഷേധിച്ച് ഭാവന, ഗീതു മോഹൻദാസ്, റിമ കല്ലിങ്കല്, രമ്യ നമ്പീശൻ എന്നിവര് അമ്മയില് നിന്ന് രാജിവച്ചിരുന്നു. ഇവര്ക്ക് പിന്തുണയുമായി മന്ത്രിമാരും വനിത കമ്മിഷനും അടക്കമുള്ളവര് രംഗത്ത് എത്തിയിരുന്നു.
