മുംബൈ: താനിപ്പോഴും അവിവാഹിതയായി കഴിയുന്നതിന്‍റെ കാരണം ബോളിവുഡ് താരം അജയ് ദേവഗണ്‍ ആണെന്ന് അഭിനേത്രി തബു. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പിന്നീട് ഇരുവരും 15 വര്‍ഷത്തോളം ഒരുമിച്ച് അഭിനയിക്കാതിരുന്നു. തുടര്‍ന്ന് 2015 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. 

ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ ഇപ്പോഴും അവിവാഹിതയായി നില്‍ക്കുന്നതിന്‍റെ കാരണം ബോളിവുഡ് താരം അജയ് ദേവഗണ്‍ ആണെന്നു തബു പറഞ്ഞു. അജയ് ദേവഗണുമായി 25 വര്‍ഷത്തെ പരിചയം ഉണ്ട്. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ ബന്ധമാണ് ഇത് എന്നും തബു പറയുന്നു. ഏതെങ്കിലും ആണ്‍കുട്ടി തന്നോട് സംസാരിക്കുകയാണെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തിരുന്നത് അജയിയും തന്‍റെ ഒരു ബന്ധുവുമായിരുന്നു. 

അവര്‍ വലിയ ആളുകളാകുകയും താനിപ്പോഴും അവിവാഹിതയായി തുടരുകയും ചെയ്യുന്നു. അജയ് ആണ് അതിനു കാരണം. താന്‍ പ്രതീഷിക്കുന്നത് അജയ്ക്ക് ഇക്കാര്യത്തില്‍ ഇപ്പോഴും വിഷമമുണ്ടെന്നാണെന്നും തബു പറയുന്നു.