ആത്മകഥ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തബു
മുംബൈ: ആത്മകഥ എഴുതാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് ബോളിവുഡ് സുന്ദരി തബു. ആത്മകഥകള്‍ രസകരമാണ്. ആളുകളുടെ വ്യക്തി ജീവിതത്തെ കുറിച്ച് ആത്മകഥയിലൂടെ അറിയാന്‍ കഴിയും എന്ന് അഭിപ്രായമുണ്ടെങ്കിലും സ്വന്തം ജീവിതം ആരാധകരുടെ മുമ്പില്‍ തുറന്ന് വയ്ക്കാന്‍ തബുവിന് താല്പര്യമില്ല. തബുവും നാഗചൈതന്യുയം തമ്മിലുണ്ടായിരുന്ന ബന്ധം 90 കള്‍ മുതല്‍ ആഘോഷിക്കപ്പെട്ടതാണ്. എന്നാല്‍ തബു ഇന്നും ഒറ്റയ്ക്ക ജീവിക്കുകയാണ്.
വിവാദങ്ങള്‍ കൂടെയുണ്ടായിരുന്ന തബുവിന്റെ ആത്കഥ പുറത്തിറക്കാന്‍ പ്രസാധകര്‍ക്ക് താല്പര്യമുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ പല പ്രസാധകരും തബുവിനെ തേടിയെത്തിയിട്ടുമുണ്ട്. എന്നാല്‍ ആത്മകഥ എഴുതേണ്ട ഒരാളല്ല താനെന്നാണ് തബു പറയുന്നത്. അഭിമുഖങ്ങള്‍ നല്കാന് പോലും മടിയാണ്.എന്നാല്‍ മറ്റു പല വഴികളിലൂടെ തന്നെ ആവിഷ്ക്കരിക്കാറുണ്ടെന്നും തബു പറയുന്നു. അതുകൊണ്ട് തന്നെ തന്നെകുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനും തബുവിന് ഇഷ്ടമില്ല.