ടേക്ക് ഓഫിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്.

കുഞ്ചാക്കോ ബോബനും പാര്‍വതിയും ഫഹദും ആസിഫ് അലിയുടെമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറാഖ് പശ്ചാത്തലത്തിലുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ്.

എഡിറ്ററായിരുന്ന മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഇറാഖ് പശ്ചാത്തലത്തില്‍ നഴ്സുമാരുടെ കഥയാണ് ടേക്ക് ഓഫ് പറയുന്നത്. സനു ഛായാഗ്രഹണം നിര്‍ഹിക്കുന്നു.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സുഹൃത്തുക്കളാണ് സിനിമയ്ക്ക് പിന്നില്‍. രാജേഷ് പിള്ള പ്രൊഡക്ഷന്സ് എന്ന ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫും ഷെബിന്‍ ബക്കറും ചേര്‍ന്നാണ് നിര്‍മ്മാണം.