ചിരഞ്ജീവി ചിത്രത്തില്‍ നയൻതാരയ്‍ക്ക് പുറമെ തമന്നയും

ചിരഞ്ജീവി നായകനാകുന്ന പുതിയ സിനിമയാണ് സെയ്‍ റാ നരസിംഹ റെഡ്ഡി. നയൻതാരയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ മറ്റൊരു നായിക കൂടി ചിത്രത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. തമന്നയാണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സ്വാതന്ത്യസമരസേനാനി നരസിംഹ റെഡ്ഡിയായിട്ടാണ് ചിരഞ്ജീവി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായി അമിതാഭ് ബച്ചനും ചിത്രത്തിലുണ്ട്. അതിഥി വേഷമാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും അമിതാഭ് ബച്ചന്റേത്. സുരേന്ദര്‍ റെഡ്ഡിയാണ് സായ് രാ നരസിംഹ റെഡ്ഡി സംവിധാനം ചെയ്യുന്നത്.