തനിക്ക് ആകര്‍ഷണം തോന്നിയ നടനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി തമന്ന. ഒരു അഭിമുഖത്തിനിടയില്‍ ആകര്‍ഷണം തോന്നിയ നടന്‍റെ പേര് ബാഹുബലി നായിക വെളിപ്പെടുത്തിയത്. മറ്റാരുമല്ല നടന്‍ വിശാലിനോടാണു തനിക്ക് ആകര്‍ഷണം തോന്നിയത് എന്നു തമന്ന പറയുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച കത്തിസണ്ട എന്ന ചിത്രത്തിന്‍റെ പ്രെമോഷന് എത്തിയപ്പോഴായിരുന്നു താരം ഇതു വെളിപ്പെടുത്തിയത്. 

നല്ലൊരു വ്യക്തിയാണു വിശാന്‍, അഭിനയത്തെ ഒരു പാഷനായിട്ടാണു കാണുന്നത്. എല്ലാക്കാര്യത്തോടും വലിയ ഉത്തരവാദിത്തം ഉണ്ട് എന്നും തമന്ന പറഞ്ഞു. നടികര്‍ സംഘത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളെയും തമന്ന പ്രശംസിച്ചു. 

തമന്നയെ തനിക്കും ഇഷ്ടമാണെന്നാണു മറുപടിയായി വിശാല്‍ പറഞ്ഞത്. ഇതോടെ കാര്യങ്ങള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തു. വര്‍ഷങ്ങളായി വിശാലുമായി ഉണ്ടായിരുന്നു പ്രണയ വഴിപിരിഞ്ഞ വിവരം കുറച്ചു നാളുമുമ്പ് വരലക്ഷ്മി ട്വിറ്റില്‍ കുറിച്ചിരുന്നു. വരലക്ഷ്മിയും വിശാലും വഴിപിരിയാന്‍ കാരണം തമന്നയാണ് എന്നാണ് ഇപ്പോള്‍ കോളിവുഡ് വര്‍ത്തമാനം.