തെന്നിന്ത്യന്‍ താരറാണി തമന്ന പ്രതിഫലം കുറച്ചെന്ന് റിപ്പോര്‍ട്ട്. അടുത്തിടെവരെ തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന തമന്ന അവസരം കുറവായതിനാലാണ് പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്.

സിനിമയ്ക്കു പുറമേ പരസ്യങ്ങളിലും തിളങ്ങിനിന്നിരുന്ന തമന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയിലായിരുന്നു. ഒരു സിനിമയ്ക്ക് ഒരു കോടി രൂപ വരെയും ഗാനരംഗങ്ങള്‍ക്ക് 60 ലക്ഷം വരെയും തമന്ന പ്രതിഫലം വാങ്ങിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ അവസരങ്ങള്‍ കുറയുന്നതിനാല്‍ പ്രതിഫലത്തില്‍ തമന്ന കുറവ് വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ജൂനിയര്‍ എന്‍ടിആറിന്റെ പുതിയ സിനിമയായ ജയ് ലവ കുശയിലെ ഗാനരംഗത്തിന് ചുവടുവയ്ക്കാന്‍ ചെറിയ പ്രതിഫലമാണ് തമന്ന വാങ്ങിച്ചത്. അതേസമയം ഹിന്ദിയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ക്വീനിന്റെ തെലുങ്ക് റീമേക്ക് ആണ് തമന്നയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ.