ബാഹുബലി ഒന്നാം ഭാഗത്തില്‍ നിറഞ്ഞു നിന്ന കഥാപാത്രമായിരുന്നു പോരാളിയായ അവന്തിക. അവന്തിക എന്ന ഒറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും ആരാധകരെ നേടുകയും ചെയ്തു. എന്നാല്‍ രണ്ടാം ഭാഗം തമന്ന ആരാധകരെ നിരാശപ്പെടുത്തി. ഏതാനും ഭാഗങ്ങളില്‍ മാത്രമായി തമന്ന ഒതുങ്ങി പോയി. രണ്ടാം ഭാഗത്തില്‍ മികച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടെന്ന് തമന്നയും പറഞ്ഞിരുന്നു എന്നാല്‍ സിനിമയില്‍ അതൊന്നും വന്നില്ല.
എന്നാല്‍ അതിനുള്ള കാരണം രാജമൗലി തന്നെ അടുത്തിടെ ലണ്ടനില്‍ വ്യക്തമാക്കി, സിനിമയിലെ പല രംഗങ്ങളും വിഷ്വല്‍ എഫക്ട് നല്ലതല്ലാത്തതിനാല്‍ കട്ട് ചെയ്യെണ്ടി വന്നിട്ടുണ്ട്. ഈ രംഗങ്ങളെല്ലാം അഭിനയിച്ച താരങ്ങള്‍ക്ക് പ്രധാന്യം നഷ്ടപ്പെട്ടുണ്ട്. ഇതാണ് തമന്ന രണ്ടാം ഭാഗത്തില്‍ ഒതുങ്ങി പോയതിന് കാരണം എന്ന് ഇതോടെ കരുതാം. ചിത്രത്തിനായി അയോധന കലകളും കുതിര സവാരിയും യമന്ന പഠിച്ചിരുന്നു.
തന്റെ ഭാഗങ്ങള്‍ ഒഴിവാക്കിയതില്‍ ദുഖം ഉണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് തള്ളിയ തമന്ന തന്‍റെ റോള്‍ എന്താണെന്ന് നേരത്തെ അറിയാമായിരുന്നു എന്നാണ് പറഞ്ഞത്.
