കൊച്ചി: വിക്രം നായകനാവുന്ന പുതിയ സിനിമ സ്കെച്ചിന്റെ പ്രൊമോഷനായി കൊച്ചിയിലെത്തിയ നടി തമന്നയോടുള്ള ആരാധകസ്നേഹം അതിരുവിട്ടു. കൊച്ചി ഒബ്റോണ്‍ മാളില്‍ നടന്ന പ്രമോഷന്‍ പരിപാടി കഴിഞ്ഞ് വിക്രമിനൊപ്പം മടങ്ങിയ തമന്നയെ ആരാധകര്‍ വിടാതെ പിന്തുടരുകയും കമന്റുകള്‍ പാസാക്കുകയും ചെയ്തതോടെ ഒടുവില്‍ നടിയുടെ നിയന്ത്രണം വിട്ടു.
ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരുണ്ടായിരുന്നെങ്കിലും അവരെയെല്ലാം കാഴ്ചക്കാരാക്കിയായിരുന്നു ആരാധകരുടെ പെരുമാറ്റം. ഇതിനിടയിൽ ആരാധകരെ നിയന്ത്രിക്കാൻ വിക്രം ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
തമന്നയെ നോക്കി കൂകി വിളിച്ചും കമന്റുകൾ പറഞ്ഞും ഫോട്ടോ എടുത്തും ആരാധകര്‍ അതിരുവിട്ടപ്പോള്‍ആദ്യമെല്ലാം സംയമനത്തോടെ പെരുമാറിയ നടി ലിഫ്റ്റില്‍ കയറിയശേഷം ആരാധകര്‍ക്കു നേരെ ചൂടായി. ലിഫ്റ്റ് അടയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലിഫ്റ്റിലും ആരാധകർ തള്ളിക്കയറിയതോടെയാണ് നടി ചൂടായത്.

