കോയമ്പത്തൂര്‍: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും നടനുമായ ബാലു ആനന്ദ്(62) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കലംപാളയത്തെ സ്വകാര്യ ആശുപത്രിയിലാണു അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിസ്ത, അന്‍പെ ശിവം തുടങ്ങിയ നൂറോളം ചലച്ചിത്രങ്ങളില്‍ വേഷമിട്ട അദ്ദേഹം 'അണ്ണാ നഗര്‍ മുതല്‍ തെരു' അടക്കമുള്ള ചില സിനിമകളും സംവിധാനം ചെയ്തു. അവസാന നാളുകളില്‍ ഭാര്യയ്ക്കും മകനുമൊപ്പം കോയമ്പത്തൂരിലെ വീട്ടിലായിരുന്നു താമസം.