ചെന്നൈ: നട്ടപ്പാതിരായ്ക്ക് പ്രേതത്തെ നേരില്‍ കണ്ടെന്ന അവകാശ വാദവുമായി തമിഴ് ഹാസ്യതാരം സൂരി രംഗത്ത്. ഇതിന്‍റെ വീഡിയോയും സൂരി ഫേസ്ബുക്കിലൂടെ പങ്കുവച്ചു. വീഡിയോ സത്യമാണോ എന്നറിയില്ല എങ്കിലും സംഗതി തരംഗമായി മാറിയിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കി താമസ സ്ഥലത്തേക്ക് കാറില്‍ മടങ്ങുമ്പോള്‍ സൂരി പ്രേതത്തെ നേരിട്ടു കണ്ടുവത്രേ. പുലര്‍ച്ചെ രണ്ടു മണിക്ക് കോയമ്പത്തൂരില്‍ നിന്നും പഴനിയിലേക്ക് പോവുക ആയിരുന്നു സൂരിയും ഡ്രൈവറും. 

ഈ സമയത്ത് എന്തോ ഒന്ന് റോഡ് മുറിച്ചു കടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. കാറിന്‍റെ വെളിച്ചത്തില്‍ വ്യക്തമായി രൂപത്തെ കാണുകയും അത് അടുത്തേക്ക് വന്നപ്പോള്‍ വാഹനത്തിന്‍റെ ലൈറ്റ് ഓഫ് ചെയ്ത് ഇടിച്ചിട്ട് മുന്നോട്ട് പോവുകയായിരുന്നെന്നുമാണ് വിവരം. 

സംഭവത്തിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം വീഡിയോ സത്യമാണോ കൃത്രിമമാണോ എന്നറിയില്ലെങ്കിലും കാഴ്ചക്കാര്‍ ഏറെയുണ്ടെന്നത് സത്യം.