പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ആദി വിജയകരമായി തിയേറ്ററുകളില്‍ നിറഞ്ഞൊടുകയാണ്. സിനിമാ മേഖലയില്‍ നിന്നും മറ്റും അഭിനന്ദന പ്രവാഹമാണ് പ്രണവിന് ലഭിക്കുന്നത്.

 പ്രണവിന്‍റെ അഭിനയത്തെ പ്രശംസിക്കുന്നത് മലയാളത്തില്‍ നിന്ന് മാത്രമല്ല അങ്ങ് തമിഴില്‍ നിന്നും പ്രശംസ എത്തിക്കഴിഞ്ഞു. തമിഴ് സിനിമാ താരവും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്‍റുമായ വിശാലും ആദിയിലെ പ്രണവിന്‍റെ പ്രകടനത്തെ പുകഴ്ത്തിയിരിക്കുകയാണ്. 

 തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ സുചിത്രയുടെയും ലാലേട്ടന്‍റെയും മകന്‍ പ്രണവിന്‍റെ അരങ്ങേറ്റ ചിത്രം കണ്ടുവെന്നും ഒരു തുടക്കകാരനെന്ന നിലിയില്‍ ചിത്രത്തില്‍ വളരെ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും വിശാല്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…

ഒരു തുടക്കക്കാരനാണ് എന്ന് തോന്നിയതേയില്ലെന്നും വിശാല്‍ ട്വീറ്റ് ചെയ്തു. പ്രണവിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും വിശാല്‍ പറഞ്ഞു. തന്‍റെ ആദ്യ സിനിമയുടെ വിജയം ആഘോഷിക്കാനില്ലാതെ പ്രണവ് ഹിമാലയ സഞ്ചാരത്തിലാണ്.