തമിഴ്നാട് ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആറു വർഷത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചത്. അവാര്‍ഡ് നേട്ടത്തില്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ ഏറെയുണ്ട്.


നാലു വര്‍ഷവും മികച്ച നടിയായത് മലയാളികളാണ്. 2010 ലെ മികച്ച നടി അമലാ പോളും (മൈന), 2011ലെ മികച്ച നടി ഇനിയയും (വാഗൈ സൂടവ) 2012ലെ മികച്ച നടി ലക്ഷ്മി മേനോനും (കുംകി, സുന്ദരപാണ്ഡ്യന്‍) 2013ലെ മികച്ച നടി നയന്‍താരയുമാണ്( രാജാ റാണി). 2009ലെ മികച്ച നടി പത്മപ്രിയയാണ് (പൊക്കിഷം). നേരം എന്ന സിനിമയിലെ അഭിനയത്തിന് നസ്രിയ പ്രത്യേക പുരസ്കാരത്തിനും അര്‍ഹയായി. 2014ലെ മികച്ച വില്ലന്‍ പൃഥ്വിരാജാണ്(കാവ്യ തലൈവന്‍). 2010ലെ മികച്ച ഛായാഗ്രഹകനുള്ള അവാര്‍ഡ് വി മണികണ്ഠനും സന്തോഷ് ശിവനും സ്വന്തമാക്കി. 2011ലെ മികച്ച ഗായിക ശ്വേതാ മോഹനും 2014ലെ മികച്ച ഗായിക ഉത്തര ഉണ്ണികൃഷ്‍ണനുമാണ്.