കാജലിന് തമിഴില്‍ അവസരം കുറയുന്നു!

കാജല്‍ അഗര്‍വാളിന് തമിഴ് സിനിമയില്‍ അവസരം കുറയുന്നു. വൻ പ്രതിഫലം ആവശ്യപ്പെടുന്നതും മാര്‍ക്കറ്റ് വാല്യു കുറഞ്ഞതുമാണ് കാജലിനെ പരിഗണിക്കാതിരിക്കാൻ കാരണമെന്ന് തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അജിത് നായകനായ വിവേഗത്തില്‍ കാജല്‍ ആയിരുന്നു നായിക. ചിത്രത്തിന്റെ പരാജയം കാജലിനെയാണ് കൂടുതല്‍ ബാധിച്ചതെന്നാണ് പറയുന്നത്. അതേസമയം ഹിന്ദി സിനിമയായ ക്യൂനിന്റെ റീമേക്കില്‍ മാത്രമാണ് കാജലിന് തമിഴില്‍ അവസരമുള്ളത്. തെലുങ്ക് റീമേക്കിലും കാജല്‍ തന്നെയാണ് നായിക.