സതിഷ് ശിവലിംഗത്തിന് സമ്മാനവുമായി ശിവകാര്‍ത്തികേയൻ

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ സതിഷ് ശിവലിംഗത്തിന് ആദരവുമായി ശിവകാര്‍ത്തികേയൻ. സതിഷ് ശിവലിംഗത്തെ നേരിട്ട് കണ്ട് ശിവകാര്‍ത്തികേയൻ അഭിനന്ദനങ്ങള്‍ അറിയിച്ചു. വാച്ചും ചോക്ലേറ്റും സമ്മാനിക്കുകയും ചെയ്‍തു. ഇക്കാര്യം സതിഷ് ശിവലിംഗം തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

സ്‍നേഹത്തിനും സമ്മാനത്തിനും നന്ദിയെന്നായിരുന്നു സതിഷ് ശിവലിംഗം പ്രതികരിച്ചത്. സതിഷ് ശിവലിംഗ് പ്രചോദനവും അഭിമാനവുമാണെന്നായിരുന്നു ശിവകാര്‍ത്തികേയകന്റെ മറുപടി. ഭാരദ്വഹനത്തിലായിരുന്നു സതിഷ് ശിവലിംഗത്തിന് സ്വര്‍ണം ലഭിച്ചത്.