സൂര്യ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ സിനിമ 24 ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലന്‍ ഗെറ്റപ്പുകളും ഗ്രാഫിക്സും ആക്ഷന്‍സീനുകളുംകൊണ്ട് സമ്പന്നമാണ് 24ന്റെ ട്രെയിലര്‍.

വിക്രം കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൈം ട്രാവല്‍ പ്രമേയമാകുന്ന ചിത്രത്തില്‍ സമാന്തയും നിത്യ മേനോനുമാണ് നായികമാര്‍.സ്റ്റുഡിയോ ഗ്രീനും 2ഡി എന്‍റര്‍ടെയ്ന്‍മെന്റും സംയുക്തമായാണ് 24 നിർമിക്കുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ട്രെയിലര്‍ കാണാം-