കുടുംബപരമായ പ്രശ്‍നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന

തമിഴ് സീരിയല്‍ നടി പ്രിയങ്ക അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ പ്രിയങ്കയെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്.

കുടുംബപരമായ പ്രശ്‍നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. 2015ല്‍ അരുണ്‍ ബാലയുമായി പ്രിയങ്കയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നാല്‍ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍‌ന്ന് കഴിഞ്ഞ രണ്ട് മാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. വംശം എന്ന തമിഴ് സീരിയലിലെ ജ്യോതിക എന്ന കഥാപാത്രമാണ് പ്രിയങ്കയെ ശ്രദ്ധേയയാക്കിയത്. തമിഴ് ചാനലുകളില്‍ വ്യത്യസ്ത സീരിയലുകളിലും പ്രിയങ്ക അഭിനയിച്ചുവരികയായിരുന്നു.