ചെന്നൈ:ആരാധക സംഘമത്തില്‍ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനികാന്തിനെ അനുകൂലിച്ച് പ്രമുഖര്‍ രംഗത്തെത്തുന്നതിനിടെ താരത്തിനെതിരെ തമിഴ് സംവിധായകന്‍. രജനികാന്ത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍ ആണ്, എന്നാല്‍ ഒരു തമിഴനല്ലാത്ത അദ്ദേഹത്തിന് വോട്ടുചെയ്യില്ലെന്നാണ് തമിഴ് സംവിധായകനായ എസ് ആര്‍ പ്രഭാകരന്‍ ട്വിറ്ററില്‍ കുറിച്ചത്. 

തമിഴ്‌നാട് ഭരിക്കേണ്ടത് തമിഴനാണെനനും പ്രഭാകരന്‍ ട്വീറ്റില്‍ പറയുന്നു. നിരവധി പേരാണ് ഇത്തരത്തില്‍ രജനികാന്തിനെതിരെ തമിഴ് മക്കള്‍ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയിലെ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ മറാഠ കുടുംബത്തിലാണ് രജനികാന്ത് ജനിച്ചത്. 

"രാജനികാന്ത് സര്‍, തങ്ങളോടുള്ള എല്ലാ സ്‌നേഹത്തോടെയും പറയട്ടെ, ഞാന്‍ അങ്ങയുടെ കടുത്ത ആരാധകനാണ്. അത് ഞാന്‍ എന്റെ ആദ്യ ചിത്രത്തിലൂടെ തെളിയിച്ചിട്ടുമുണ്ട്. പക്ഷേ ഈ രാജ്യത്തെ വോട്ടവകാശമുള്ള പൗരനെന്ന നിലയില്‍ ഞാന്‍ അങ്ങേയ്ക്ക് വോട്ട് ചെയ്യില്ല. നമുക്ക് ഒരു മാറ്റത്തേ കുറിച്ച് ചിന്തിക്കാം. തമിഴ്‌നാട് ഭരിക്കേണ്ടത് ഒരു തമിഴന്‍ മാത്രമാണ്. തമിഴ് സിനിമയ്ക്ക് താങ്കള്‍ എന്നുമൊരു സൂപ്പര്‍സ്റ്റാര്‍ തന്നെയാണ്" - എസ് ആര്‍ പ്രഭാകരന്റെ ട്വീറ്റ്