കൊയമ്പത്തൂര്‍: പുതിയ തമിഴ് മലയാളം ചിത്രങ്ങള്‍ ഇന്‍റർനെറ്റിൽ സിനിമകള്‍ പ്രചരിക്കുന്ന മുഖ്യകണ്ണികള്‍ പിടിയിൽ. സതീഷ് ശ്രീനി, ധുവനേശ് എന്നിവരെ കോയമ്പത്തൂരിൽ നിന്നാണ് ആന്റി പൈറസി സെൽ പിടികൂടിയത്. തമിഴ് റോക്കേര്‍സ് എന്ന സൈബര്‍ ലോകത്ത് പ്രശസ്തമായ പൈറസി സിനിമ സംഘം ഇവരാണ് എന്നാണ് സൂചന.

ഡിവൈഎസ്പി ഇക്ബാലിന്‍റെ നേതൃത്വത്തിലായിരുന്നു ഇവരുടെ ഓഫീസിൽ റെയ്ഡ് തെന്നിന്ത്യൻ സിനിമകളുടെ പകർപ്പുകള്‍ ചോർത്തുന്ന സംഘമാണ് പിടിയിലായത് ഇതിനായി കോയമ്പത്തൂരിൽ ഓഫീസും പ്രവർത്തിച്ചിരുന്നു. പുലിമുരുകന്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തിയ അന്വേഷണമാണ് ഇവരെ കുടുക്കിയത്.