തപ്‍സി ഒരിടവേളയ്‍ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചുവരുന്നു. ഗെയിം ഓവര്‍ എന്ന സിനിമയിലാണ് തപ്‍സി ഒരു തകര്‍പ്പൻ കഥാപാത്രത്തെ തപ്‍സി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.

അശ്വിൻ ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയൻതാരയെ നായികയാക്കി മായ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് അശ്വിൻ ശരവണൻ. ഒരു ത്രില്ലര്‍ സിനിമയായിട്ടാണ് ഗെയി ഓവര്‍ ഒരുക്കുന്നത്. തമിഴിനു പുറെ തെലുങ്കിലും ചിത്രം ഒരുക്കുന്നുണ്ട്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്സി ചിത്രത്തില്‍ അഭിനയിക്കുന്നത്.