മിനി സ്ക്രീന്‍ താരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. രചന, ജീവന്‍ എന്നിവരാണ് മഗഡിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മഹാനദി, മധുബാല, ത്രിവേണി സംഗമ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ച താരമാണ് രചന.

സീരിയല്‍ താരങ്ങള്‍ സഞ്ചരിച്ച കാര്‍ ഒരു ട്രക്കിന് ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു. കാറില്‍ മഹാനദി സീരിയിലില്‍ പ്രവര്‍ത്തിക്കുന്ന രഞ്ജിത്ത്, എറിക്, ഹൊന്നേഷ്, ഉത്തം എന്നിവരുമുണ്ടായിരുന്നു. ഇവര്‍ക്ക് നിസ്സാര പരുക്കുകളേറ്റു.