പ്രിയദര്‍ശന്‍- ലിസി മകള്‍ കല്യാണി നായികയായി എത്തുന്ന തെലുങ്ക് ചിത്രം ഹലോയുടെ ടീസര്‍ പുറത്തിറങ്ങി. നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനിയാണ് നായകന്‍. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പാര്‍ക്കൗര്‍ അഭ്യാസിയായാണ് അഖില്‍ എത്തുന്നത്.

ജഗപതി ബാബു, രമ്യകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. സൂര്യ നായകനായി എത്തിയ 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അനൂപ് റൂബെന്‍സ് സംഗീതം നല്‍ക്കുന്ന ചിത്രത്തില്‍ പി എസ് വിനോദ് ഛായാഗ്രഹണം നിര്‍വഹിക്കും.

അന്നപൂര്‍ണ സ്റ്റുഡിയോസിന്റെ ബാനറില്‍ നാഗാര്‍ജുനയാണ് നിര്‍മാണം. അഖില്‍ നായകനായി എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്.