തമിഴകത്തിന്റെ തല, അജിത്തിന്റെ കരിയറിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മങ്കാത്ത. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്‍തത്. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയത്. അജിത്തും വെങ്കട് പ്രഭുവും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

മങ്കാത്ത 2 സംഭവിക്കുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അജിത്തുമായി ഒരു പുതിയ സിനിമ ഒരുക്കാനുള്ള ആലോചനയിലാണ്. അതിനുള്ള ചര്‍ച്ചകളിലാണ്. അജിത്തുമായുള്ള സിനിമ ഉടൻ അതു നടക്കും- വെങ്കട് പ്രഭു പറയുന്നു. അജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ വിശ്വാസം വൻ വിജയമായിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്‍ത സിനിമ 200 കോടി ക്ലബ്ബില്‍ ഇടംനേടിയിട്ടുണ്ട്.