നായകന്‍ എന്ന നിലയില്‍ മാത്രമല്ല ഫോര്‍മുല വണ്‍ ഡ്രൈവര്‍ എന്ന നിലയിലും പ്രശസ്‍തനാണ് തമിഴകത്തിന്റെ തല അജിത്. അജിത്തിന്റെ വാഹനപ്രേമ‍വും ആരാധകര്‍ക്ക് അറിയാവുന്നതാണ്. എന്നാല്‍ അജിത് കുട്ടികളെ പോലെ ടയര്‍ ഓടിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മകള്‍ അനുഷ്‍കയുടെ സ്‍കൂളിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അജിത്. മകള്‍ക്കൊപ്പം ടയര്‍ ഓടിക്കാൻ അജിത്തും എത്തുകയായിരുന്നു. ഗ്രൌണ്ടില്‍ അജിത് ടയര്‍ ഓടിക്കുന്ന വീഡിയോ വൈറലുമായി.

അതേസമയം വിശ്വാസം ആണ് അജിത്തിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള സിനിമ. ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് നായിക.