തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്. പക്ഷേ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ടും ആരാധകരെ ഞെട്ടിച്ച താരമാണ് അജിത്. അതേസമയം ആരാധകരോടും സിനിമക്കാരോടും ഒരുപോലെ പെരുമാറാനും അജിത് ശ്രമിക്കാറുണ്ട്. അജിത്തിന്റെ ലാളിത്യമാര്‍ന്ന ജീവിതശൈലിയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാണ്. അജിത്തിന്റെ പുതിയ സിനിമയായ വിശ്വാസത്തിന്റെ ഡബ്ബിംഗിനിടെ നടന്ന ഒരു സംഭവമാണ് വൈറലാകുന്നത്. അണിയറപ്രവര്‍ത്തകരില്‍ ഒരാളാണ് അക്കാര്യം പറഞ്ഞത്. 

വിശ്വാസത്തിന്റെ ഡബ്ബിംഗ് ജോലികളുടെ തിരക്കിലായിരുന്നു അജിത്. അജിത്തിനെ കാണാനായി കടുത്ത ആരാധകര്‍ മണിക്കൂറോളം എവിഎം സ്‍റ്റുഡിയോയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു. പുലര്‍ച്ചെയാണ് അജിത് ഡബ്ബിംഗ് തീര്‍ത്ത് പുറത്തിറങ്ങിയത്. ആരാധകരെ കണ്ട് അജിത് കാര്‍ നിര്‍ത്തുകയായിരുന്നു. എന്നാല്‍ ഉറക്കം കളഞ്ഞ് ആരാധകര്‍ കാത്തുനിന്നത് അറിഞ്ഞ് അജിത് സന്തോഷവാനുമായിരുന്നില്ല. ഇനി ജീവിതത്തില്‍ ഇങ്ങനെ ചെയ്യരുതെന്നായിരുന്നു അജിത്തിന്റെ ഉപദേശം. പക്ഷേ അവര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്‍തതിന് ശേഷമാണ് അജിത് മടങ്ങിയത്.

അജിത്തിനെ നായകനാക്കി, ശിവ സംവിധാനം ചെയ്യുന്ന വിശ്വാസം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.