Asianet News MalayalamAsianet News Malayalam

രണ്ടും കല്‍പ്പിച്ചാണ് തല, വിശ്വാസത്തിന്റെ സ്റ്റണ്ട് സീൻ ചോര്‍ന്നു!

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം. ചിത്രം പൊങ്കല്‍ റിലീസ് ആയി പ്രദര്‍‌ശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു. ചിത്രം ഒരു ആക്ഷൻ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ലീക്ക് ആയതാണ് പുതിയ റിപ്പോര്‍ട്ട്.

Thala Ajiths fight moments in Viswasam leaked
Author
Hyderabad, First Published Sep 18, 2018, 7:29 PM IST

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ തല അജിത് നായകനാകുന്ന വിശ്വാസം. ചിത്രം പൊങ്കല്‍ റിലീസ് ആയി പ്രദര്‍‌ശനത്തിന് എത്തുമെന്ന് സംവിധായകൻ സിരുത്തൈ ശിവ അറിയിച്ചിരുന്നു. ചിത്രം ഒരു ആക്ഷൻ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഒരു ആക്ഷൻ രംഗം ലീക്ക് ആയതാണ് പുതിയ റിപ്പോര്‍ട്ട്.

Thala Ajiths fight moments in Viswasam leaked

റാമോജി റാവു ഫിലിം സിറ്റിയില്‍ നിന്നുള്ള ആക്ഷൻ രംഗത്തിന്റെ ഫോട്ടോയാണ് ലീക്ക് ആയിരിക്കുന്നത്. അജിത്തും പ്രതിനായക കഥാപാത്രമായി എത്തുന്ന രവി അവണയും തമ്മിലുള്ള ഫൈറ്റ് രംഗത്തിന്റെ ചിത്രങ്ങളാണ് ലീക്ക് ആയിരിക്കുന്നത്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രം. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

 

Follow Us:
Download App:
  • android
  • ios