തമിഴകത്തിന്റെ തല അജിത് നായകനാകുന്ന പുതിയ സിനിമയാണ് വിശ്വാസം. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി ഷൂട്ടിംഗില്‍ അജിത് പ്രത്യേക പരിശീലനം ചെയ്യുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
ചെന്നൈ റൈഫിള്‍ ക്ലബിലാണ് അജിത് പരിശീലനം തേടുന്നത്. ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് അജിത് വേഷമിടുന്നത്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. നയന്‍താരയാണ് നായിക. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.
