ധനുഷ് നിര്‍മ്മിച്ച് ടോവിനോ തോമസ് അഭിനയിക്കുന്ന തരംഗത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പത്മനാഭന്‍പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറുടെ വേഷമാണ് ചിത്രത്തില്‍ ടോവിനോ ചെയ്യുന്നത്. പുതുമുഖമായ സന്ധ്യാ ബാലചന്ദനാണ് ചിത്രത്തിലെ നായിക. ഡൊമിനിക് അരുണ്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഷമ്മി തിലകന്‍, വിജയ രാഘവന്‍ എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍. ധനുഷ് ആദ്യമായി മലയാളത്തില്‍ തന്റെ സാന്നിദ്ധ്യം അറിയിക്കുന്നു എന്നതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയെ കാത്തിരിക്കുന്നത്.
