ഇമോജികൾ നമ്മുക്കെല്ലാം പ്രിയപ്പെട്ടതാണ്. മെസേജ് അയക്കുമ്പോൾ ഒരു ഇമോജിയെ എങ്കിലും ഉൾപ്പെടുത്താതെ ഒരു രസം തോന്നാറില്ല. ഇമോജികളെ മാത്രം ഉൾപ്പെടുത്തി ഒരു സിനിമ വരുന്നു.

ഇമോജികളുടെ ലോകത്ത് അവസരം കാത്തുകഴിയുന്നവരാണ് പ്രധാന കഥാപാത്രങ്ങൾ. എല്ലാവരുടെയും സ്ഥായി ഭാവം ഒന്നാണ്. എന്നാൽ ജീനി മാത്രം വ്യത്യസ്തനാണ്. എന്തോ ഒരു വശപ്പിശകുണ്ട്. പല വികാരങ്ങൾ മിന്നി മായുന്ന മുഖവുമായി നടക്കുന്ന ജീനിയുടെ കഥയാണ് ദ ഇമോജി മൂവി പറയുന്നത്. ഓഗസ്റ്റ് നാലിന് പ്രദർശനത്തിന് എത്തുന്ന സിനിമ ഒരു ആനിമേറ്റഡ് കോമഡി ആയിരിക്കും. ടോണി ലിയോണ്‍ഡിസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.