മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന 'ദി ഗ്രേറ്റ് ഫാദര്‍' ടീസറിന് റെക്കോര്‍ഡ് വരവേല്‍പ്പ്. 20 ലക്ഷത്തില്‍ ഏറെപ്പേരാണ് 10 മണിക്കൂറിനുള്ളില്‍ ടീസര്‍ കണ്ടത്. തിയറ്ററില്‍ പൃഥ്വിരാജിന്‍റെ എസ്ര യ്‌ക്കൊപ്പമാണ് ടീസര്‍ പുറത്തിറങ്ങിയത്. ഫേസ്ബുക്ക് വഴി 34 സെക്കന്‍ഡുള്ള വീഡിയോ ആണ് ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. സാധാരണ ടീസറുകള്‍ യുട്യൂബിലൂടെയാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുള്ളത്. എന്നാല്‍ ഗ്രേറ്റ് ഫാദര്‍ ടീസര്‍ വ്യത്യസ്തമായി .

ക്രോസ് പോസ്റ്റിങ് എന്ന ഫെയ്സ്ബുക്കിന്റെ പുതിയ രീതിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് ചുക്കാൻ പിടിച്ചത് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ മാനേജർ അബ്ദുൾ മനാഫും. മലയാളത്തിൽ ആദ്യമായാണ് ഫെയ്സ്ബുക്ക് ക്രോസ്പോസ്റ്റിങ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്. ഒരു സിനിമയുടെ ടീസർ കൂടുതൽ ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം കൂടിയാണിത്.

കുറഞ്ഞ സമയം കൊണ്ട് റെക്കോര്‍ഡ് കാണികളെയാണ് ദി ഗ്രേറ്റ് ഫാദര്‍ സ്വന്തമാക്കിയത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ പേര്‍ന്നാണ് ദി ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിക്കുന്നത്. സ്‌നേഹയാണ് നായിക റോളില്‍ എത്തുന്നത്. രണ്ട് മലയാള ചിത്രങ്ങള്‍ക്ക് ശേഷം ആര്യയും ചിത്രത്തിനൊപ്പം ദൃശ്യ വിരുന്നൊരുക്കുന്നു.