പതിനെട്ട് കൊല്ലത്തിന് ശേഷം ഹമ്മ..ഹമ്മ ഗാനം റീമിക്സ് ചെയ്ത് എ.ആര്‍ റഹ്മാന്‍. 1998 ല്‍ മണി രത്നം സംവിധാനം ചെയ്ത ബോംബെ ചിത്രത്തിലാണ് ഇന്ത്യ ഏറ്റുപാടിയ ഹമ്മ..ഹമ്മ ഗാനം ആദ്യം കേട്ടത്. 18 കൊല്ലത്തിന് ശേഷം മണിരത്നം നിര്‍മ്മിക്കുന്ന ചിത്രത്തിന് വേണ്ടി തന്നെയാണ് ഹമ്മ..ഹമ്മ ഗാനം റഹ്മാന്‍ പുനര്‍നിര്‍മ്മിക്കുന്നത്. ഒകെ ജാനു എന്ന ചിത്രത്തിന് വേണ്ടി. 

മണിരത്നത്തിന്‍റെ സിനിമ ഓകെ കൺമണിയുടെ ഹിന്ദി പതിപ്പാണ് ‘ഓകെ ജാനു'. ബോളിവുഡിലെ ഹിറ്റ് മേക്കർ കരൺ ജോഹറുമായി ചേര്‍ന്നാണ് മണിരത്നം ഹിന്ദിയില്‍ ചിത്രം നിർമ്മിക്കുന്നത്.

ഓകെ കൺമണിയിൽ ദുൽഖർ സൽമാനും നിത്യ മേനോനും കേന്ദ്രകഥാപാത്രത്തിൽ എത്തിയപ്പോൾ, ഓകെ ജാനുവിൽ ആഷിക്കി ജോഡികളായ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് എത്തുന്നത്. ഷാദി അലിയാണ് ചിത്രം സംവിധാനം ചെയ്യുക.

പഴയ ഹമ്മ സോംഗ്