എന്നാല്‍ എല്ലാ തമാശകള്‍ക്കും ഒരു അതിരുണ്ടെന്ന് പറയുകയാണ് ദ് ലിമിറ്റ് എന്ന ഷോര്‍ട്ട് ഫിലിം.
തിരുവനന്തപുരം: കൂട്ടുകാരെ പറ്റിക്കാനായി പല തമാശകളും ഒപ്പിക്കുന്നവരാണ് നമ്മളെല്ലാവരും.എന്നാല് എല്ലാ തമാശകള്ക്കും ഒരു അതിരുണ്ടെന്ന് പറയുകയാണ് ദ് ലിമിറ്റ് എന്ന ഷോര്ട്ട് ഫിലിം.
കൂട്ടുകാരനെ പറ്റിക്കാനായി ഒരാള് അച്ഛന്റെ തോക്കെടുത്ത് വരുന്നു. കൂട്ടുകാരന് തോക്കുമേടിച്ച് പരിശോധിക്കുകയും വെടിവെക്കുന്നതുപോലെ കാണിക്കുകയും ചെയ്യുമ്പോള് അബദ്ധത്തില് വെടിപൊട്ടി തോക്കെടുത്തു കൊണ്ടുവന്ന കൂട്ടുകാരന് വെടിയേല്ക്കുന്നു.
തുടര്ന്നാണ് കൂട്ടുകാര്പോലും ചിന്തിക്കാത്ത ട്വിസ്റ്റുണ്ടാവുന്നത്. എവി സിനിമാസിന്റെ ബാനറില് ഷിയാസ് ബക്കറാണ് ഷോര്ട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിന്ത് ടി വാസുദേവ് ആണ് ഛായാഗ്രാഹണവും എഡിറ്റിംഗും നിര്വഹിച്ചിരിക്കുന്നത്. ജിഷ്ണു ടിപി ആണ് ക്രിയേറ്റീവ് ഡയറക്ടര്.

