ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ അലയൊലികള്‍ ഇപ്പോഴും ഒതുങ്ങിയിട്ടില്ല. ചിത്രത്തിന്റെ വിശേഷങ്ങള്‍ ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു. ഇപ്പോഴിതാ ബാഹുബലി രണ്ടിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.

എസ് എസ് രാജമൗലി സംവിധാനം ചെയ്‍ത ബാഹുബലി തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായിരുന്നു പുറത്തിറങ്ങിയത്. 1000 കോടി ക്ലബില്‍ ഇടംനേടിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടം ബാഹുബലി സ്വന്തമാക്കിയിരുന്നു.
