പ്രേക്ഷകരെ ഭയത്തിന്‍റെ ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രം ‘മമ്മി’ യുടെ പുതിയ പതിപ്പിറങ്ങുന്നു. സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാവുന്ന ദ മമ്മി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടീസര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി. മുന്‍പുള്ള മൂന്ന് ഭാഗത്തെ കഥയിലും കഥപാത്രങ്ങളിലും വന്‍ മാറ്റങ്ങളുമായാണ് ചിത്രം എത്തുന്നത്. മമ്മിയുടെ ടീസര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ ട്രെന്‍റിങ്ങില്‍ രണ്ടാം സ്ഥാനത്താണ്.