വളരെ വിവാദങ്ങള്‍ സൃഷ്ടിച്ച 50 ഷെയ്ഡ്സ് ഓഫ് ഗ്രേ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ മൂന്നാംഭാഗം എത്തുന്നു. 50 ഷെയ്ഡ്സ് ഓഫ് ഫ്രീഡ് എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ആദ്യചിത്രത്തിലെ അഭിനേതാക്കളായ ഡക്കോത്ത ജോണ്‍സണ്‍, ജെമി ഡോറണ്‍ എന്നിവര്‍ തന്നെയാണ് പുതിയ ഭാഗത്തിലും.

ലൈംഗിക ദൃശ്യങ്ങളുടെ അതിപ്രസരത്താല്‍ വിവാദമായ ഒന്നാംഭാഗം പോലെ തന്നെയാണ് മൂന്നാംഭാഗവും എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കോടീശ്വരനായ ക്രിസ്റ്റ്യന്‍ ഗ്രേയും അയാളുടെ ലൈംഗിക അടിമ അനസ്തീഷ്യ സ്റ്റെല്ലയുടെയും കഥ തന്നെയാണ് പുതിയ പാശ്ചാത്തലത്തില്‍ ചിത്രം പറയുന്നത്. പല രാജ്യങ്ങളിലും വിലക്ക് നേരിട്ടതായിരുന്നു ചിത്രത്തിന്‍റെ മറ്റ്ഭാഗങ്ങള്‍