Asianet News MalayalamAsianet News Malayalam

'വിശ്വാസം' വരുമ്പോള്‍ തീയേറ്ററുകാരും സന്തോഷത്തില്‍!

തമിഴകം കാത്തിരിക്കുന്ന സിനിമയാണ്  തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് കരുതുന്നത്. തീയേറ്റര്‍ ഉടമകളും വിശ്വാസത്തിന്റെ കാര്യത്തില്‍ സന്തോഷത്തിലാണ്. കാരണം സിനിമയുടെ ദൈര്‍ഘ്യം തന്നെ.

Theater owners are happy with viswasam runtime
Author
Chennai, First Published Jan 4, 2019, 9:57 PM IST

തമിഴകം കാത്തിരിക്കുന്ന സിനിമയാണ്  തല അജിത്തിന്റെ വിശ്വാസം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം വൻ ഹിറ്റാകുമെന്നാണ് കരുതുന്നത്. തീയേറ്റര്‍ ഉടമകളും വിശ്വാസത്തിന്റെ കാര്യത്തില്‍ സന്തോഷത്തിലാണ്. കാരണം സിനിമയുടെ ദൈര്‍ഘ്യം തന്നെ.

വിശ്വാസം രണ്ട് മണിക്കൂര്‍ 32 മിനിട്ട് ആണ് ഉള്ളത്. അതുകൊണ്ടു തന്നെ കൂടുതല്‍ ഷോകള്‍ നടത്താൻ പറ്റുമെന്നാണ് തീയേറ്റര്‍ ഉടമകള്‍ കരുതുന്നത്. രണ്ടോ അതിലധികമോ സ്ക്രീനുകളുള്ള മള്‍ട്ടിപ്ലക്സ് തീയേറ്ററുകളില്‍ കൂടുതല്‍ ഷോകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. 10നാണ് ചിത്രം റിലീസ് ചെയ്യുക.

അതേസമയം ചിത്രത്തിന്റെ ഓണ്‍ലൈൻ സ്ട്രീമിംഗ് റൈറ്റ്സ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡ് വിലയ്ക്കാണ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകുക. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. അജിത്തിന്റെയും നയൻതാരയും മകളായി മലയാള താരം അനിഘയും അഭിനയിക്കുന്നു

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios