തേനീച്ചയും പീരങ്കിപ്പടയും- വീഡിയോ

തേനീച്ചയും പീരങ്കിപ്പടയും എന്ന സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു. ഹരിദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എഴുപതുകളിലെ പ്രണയകഥയാണ് ചിത്രം പറയുന്നത്.

വിനീത്‌ മോഹനാണ്‌ ചിത്രത്തിലെ നായകന്‍. നിഗ്ന അനിലാണ്‌ നായിക. ബാംഗ്‌ളൂരില്‍ മോഡലിങ്‌ രംഗത്തു പ്രവര്‍ത്തിക്കുന്ന നിഗ്നയുടെ ആദ്യ മലയാളചിത്രമാണിത്‌. അഭിഭാഷകനായ ഫെലിക്‌സ്‌ ജോണി കുരുവിളയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സതുരടി 3500 എന്ന ഹൊറര്‍ ചിത്രത്തിലൂടെ കോളിവുഡില്‍ ശ്രദ്ധേയനായ നടനാണ് ദുബായില്‍ ബിസിനസുകാരനായ ഫെലിക്‌സ്‌.

കെ പി സുനില്‍ ആണ് തിരക്കഥയൊരുക്കുന്നത്. മച്ചാന്‍ വര്‍ഗീസിന്റെ മകന്‍ റോബിന്‍ മച്ചാൻ, ഹരിശ്രീ അശോകന്‍, കൊച്ചുപ്രേമന്‍, വി ജി രതീഷ്‌ തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു.