ചില സിനിമകള്‍ വെറും സിനിമകളല്ല. സൂപ്പര്‍ഹിറ്റ്കളാവാറാണ് പതിവ്. സിനിമകള്‍ എപ്പോഴും ഉറ്റുനോക്കുന്നത് ബോക്‌സ് ഓഫീസിലെ പോര് തന്നെയാണ്. മിക്ക സിനിമകളിലും നായകനോടൊപ്പം ഒരു നായികയേയാണ് പലപ്പോഴും കാണാറുള്ളത്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ വിജയ കഥയാണ് മലയാളത്തിലും തെന്നിന്ത്യയിലുമായുള്ള സിനിമകള്‍ക്ക് പറയാനുള്ളത്.

സിനിമകള്‍ സൂപ്പര്‍ഹിറ്റാകണമെങ്കില്‍ തെന്നിന്ത്യയിലെ ഈ മൂന്ന് നടിമാര്‍ ഒരുമിച്ചെത്തിയാല്‍ ചിത്രം വിജയിക്കുമെന്നാണ് ഇപ്പോഴത്തെ സിനിമാ ലോകത്ത് നിന്നുള്ള പുതിയ വാര്‍ത്ത. സമാന്ത, കാജല്‍ അഗര്‍വാള്‍, നിത്യാ മേനോന്‍ എന്നിവരാണ് ആ ഭാഗ്യ താരങ്ങള്‍. നായികന്‍റെയും നായികയുടെയും ചിത്രത്തിലെ കെമസ്ട്രി തന്നെയാണ് വിജയത്തിന് കാരണമെന്ന് സംവിധായകര്‍ പറയുന്നു.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണ് ഇളയദളപതി വിജയ്‌യുടെ മെര്‍സലും മലയാളത്തിലെ സൂപ്പര്‍സ്റ്റാറിനേയും തെലുങ്കിലെ യുവ സൂപ്പര്‍സ്റ്റാറിനേയും ഒന്നിപ്പിച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനത ഗാരേജും സൂപ്പര്‍ഹിറ്റായതിന് പിന്നിലും ഈ നടിമാരുടെ പങ്ക് വളരെ വലുതാണ്. 

ചില നായികമാര്‍ ഒരുമിച്ചെത്തിയാല്‍ സിനിമ വിജയിക്കുമെന്നാണ് സിനിമാ ലോകത്തിന്‍റെ ഇപ്പോഴത്തെ വിശ്വാസം. ഈ മൂന്ന് നായികമാരെ ഒരു സിനിമയുടെ ഭാഗമാക്കാന്‍ ചില സംവിധായകന്മാര്‍ തത്രപാടിലാണെന്നും വാര്‍ത്തകളുണ്ട്. 128.5 കോടി ക്ലബില്‍ ജനതാ ഗാരേജ് വിജയം നേടിയിരുന്നുവെങ്കിലും ഈ മൂന്ന് നായികമാര്‍ ചേര്‍ന്ന മെര്‍സല്‍ 200 കോടി കളക്ഷനില്‍ കൂടുതലാകുമോയെന്നാണ് സിനിമാ ലോകം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.