താരങ്ങള്‍ ഗ്ലാമറസ് ലുക്കില്‍ എത്തുന്നത് പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. അത്തരമൊരു വിവാദമാണ് അമലാ പോള്‍ അഭിനയിച്ച 'തിരുട്ടുപയലേ 2' എന്ന ചിത്രത്തിലെ ഗാനം. ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.
വിദ്യാസാഗറാണ് സംഗീതം നല്‍കിയത്. പാ. വിജയ് രചന നിര്‍വഹിച്ച ഗാനം പാടിയത് കാര്‍ത്തിക്കും ശ്വേതാ മോഹനുമാണ്. നീണ്ട നാള്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. പ്രണയാര്‍ദ്രമായ രംഗങ്ങളാണ് ഈ പാട്ടിലുള്ളത്. ബോബി സിംഹയാണ് നായകന്‍. സുശി ഗണേശനാണ് ചിത്രത്തിന്റെ സംവിധായകന്‍.

