തിരുവോണ ദിവസം ഏറെപ്പേര്‍ യൂ ട്യൂബിലും മറ്റും കണ്ട ആല്‍ബമാണ് തിരുവോണക്കാലം. പഴയകാലത്തിന്‍റെ മെലഡിയും ന്യൂജന്‍ സംഗീതവും ചേര്‍ന്ന ഈണക്കൂട്ട്. ചെണ്ടയുള്‍പ്പെടെയുള്ള പരമ്പരാഗത ഇന്‍സ്ട്രുമെന്‍റ്സുകള്‍ ചേര്‍ത്ത ഓര്‍ക്കസ്ട്ര. നാടന്‍ ശീലുകളുടെ അംശങ്ങള്‍. ഓര്‍മ്മകളെ ഗൃഹാതുരമാക്കുന്ന മനോഹര ദൃശ്യങ്ങള്‍. രാഹുല്‍ സോമന്‍റെതാണ് വരികള്‍. സംഗീതം മിക്കു കാവില്‍. രാകേഷ് കിഷോര്‍, മനു വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ആലാപനം. ആല്‍ബം കേള്‍ക്കാം. ഒരു തിരുവോണ ദിനത്തിന്‍റെ കൂടി അവസാന മണിക്കൂറുകളെ സംഗീത സാന്ദ്രമാക്കാം