നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാന്‍ കാരണവും നേഹ തുറന്നു റപറഞ്ഞു

കഴിഞ്ഞ മെയ് മാസത്തില്‍ വളരെ രഹസ്യമായി ആരാധകരെ അറിയിക്കാതെ നടന്ന വിവാഹമായിരുന്നു ബോളിവുഡ് നടി നേഹ ധൂപിയയുടേത്. മെയ് മെയ് 10ന് ആരാധകരെ ആരെയും അറിയിക്കാതെ നേഹയും കാമുകന്‍ അംഗദും വിവാഹിതരായി. നേഹ ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം ചെയ്തതെന്ന വാര്‍ത്തകള്‍ അന്ന് വന്നിരുന്നെങ്കിലും കുടുംബം അത് തള്ളി. 

പക്ഷേയിപ്പോള്‍ ഇത് സത്യമാണെന്ന് തെളിഞ്ഞു. നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാന്‍ കാരണവും നേഹ തുറന്നു റപറഞ്ഞു. ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം തുറന്നു പറഞ്ഞത്. 

View post on Instagram

'' ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു. 

വലുപ്പംവച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗര്‍ഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താന്‍ അര്‍ഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു.