താരം ഫിറ്റ്നസ് ഫ്രീക്കെന്ന് ആരാധകര്‍
ബോളിവുഡ് താരങ്ങളെല്ലാം ആരോഗ്യ സംരക്ഷണത്തിന് വളരെ പ്രാധാന്യം നല്കുന്നുണ്ട്. ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന് കഠിനമായ വ്യായാമങ്ങള് വരെ പരിശീലിക്കുന്നവരാണ് ഇവര്. നടി ദീപിക പദുകോണും ഒട്ടും വ്യത്യസ്തയല്ല. പദ്മാവതിലെ ഗൂമര് ഗാനത്തിന് ചുവടുവച്ചതോളം എളുപ്പമാണ് ദീപികയ്ക്ക് ശീര്ഷാസനം എന്നാണ് താരത്തിന്റെ ഇന്സ്റ്റഗ്രാം പോസ്റ്റിനോട് ആരാധകരുടെ പ്രതികരണം.
താന് ശീര്ഷാസനത്തില് നില്ക്കുന്ന ചിത്രം താരം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നേരത്തേ ഫിറ്റ്നസ് സെന്ററില് വര്ക്ക് ഔട്ട് ചെയ്യുന്ന ദീപികയുടെ ചിത്രം ഏറെ വൈറലായിരുന്നു. ചിത്രത്തിലെ ദീപികയുടെ കഴുത്തിന് പിറകിലെ ടാറ്റൂ ആണ് ആരാധകരെ ആകര്ഷിച്ചത്. ആര് കെ എന്നാണ് ദീപിക ടാറ്റൂ ചെയ്തിരുന്നത്.
കേന്ദ്രമന്ത്രി രാജ്.വര്ദ്ധന് സിംഗ് റാത്തോറിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത ദീപിക, ബാഡ്മിന്റണ് താരം പി വി സിന്ധുവിനെ ചലഞ്ച് ചെയ്ത് വര്ക്ക് ഔട്ട് വീഡിയോ പുറത്തിവിട്ടിരുന്നു.
