ആരാധകര്‍ക്ക് ആവേശമായി സൂര്യയുടെ എന്‍ജികെ ഒരുങ്ങുന്നു, സംവിധായകന് പറയാനുള്ളത്

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 8:37 PM IST
This popular director wants to work with Suriya once again
Highlights

സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ചിത്രം സംവിധാനം ചെയ്യുന്നത് ശെല്‍വരാഘവനാണ്


സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എൻജികെ. ചിത്രം സംവിധാനം ചെയ്യുന്നത് ശെല്‍വരാഘവനാണ്. സൂര്യയെ നായകനാക്കി  വീണ്ടും സിനിമ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ശെല്‍വരാഘവൻ പറയുന്നത്.

ഏതെങ്കിലും ഒരു നടനെ വെച്ച് വീണ്ടും സിനിമ എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സൂര്യ ആണ്.  ചിത്രത്തില്‍ അദ്ദേഹത്തിന്റെ പെര്‍ഫോര്‍മൻസ് നമ്മളെ അമ്പരപ്പിക്കും. അത്രയ്‍ക്കും കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവും കൊണ്ടേ അത് സാധിക്കൂ- ശെല്‍വരാഘവൻ പറയുന്നു.


ശെല്‍വരാഘവൻ തന്നെയാണ് എൻജികെയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. യുവൻ ശങ്കര്‍രാജ സംഗീത സംവിധാനവും ഛായാഗ്രഹണം ശിവകുമാര്‍ വിജയനും നിര്‍വഹിക്കും. രാകുല്‍ പ്രീത് സിംഗ് ആണ് നായിക.

 

loader