Asianet News MalayalamAsianet News Malayalam

‘ഝണ ഝണ നാദം’; പോരാട്ടത്തിന്‍റെ കാഹളം മുഴക്കി കായംകുളം കൊച്ചുണ്ണിയിലെ പുതിയ ഗാനം

റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബിയും സഞ്ജയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്

Thjanajana Naadam  Full Song With Lyrics
Author
Kochi, First Published Aug 11, 2018, 10:22 PM IST

ചലച്ചിത്ര പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ നിവിന്‍ പോളി ടീമിന്‍റെ കായംകുളം കൊച്ചുണ്ണിയിലെ രണ്ടാം ഗാനം എത്തി. കളരിയടവും ചുവടിനഴകും എന്നുതുടങ്ങുന്ന പ്രണയഗാനം നേരത്തെ ശ്രദ്ധനേടിയിരുന്നു.

‘ഝണ ഝണ നാദം’ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് പുതുതായി എത്തിയത്. വിജയ് യേശുദാസാണ് ആലാപനം നടത്തിയിരിക്കുന്നത്. കായംകുളം കൊച്ചുണ്ണിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടാം ഗാനവും പുറത്തുവിട്ടിരിക്കുന്നത്.

 

റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ബോബിയും സഞ്ജയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോകുലം ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനാണ് കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കുന്നത്.

ഓണം റിലീസായി പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണി വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ സാന്നിധ്യമാകും.

Follow Us:
Download App:
  • android
  • ios