സൂപ്പർഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്‍റെ ആദ്യഗാനം എത്തി. ഫഹദിനൊപ്പം സുരാജ് വെഞ്ഞാറമൂടിനെയും പോസ്റ്ററിൽ കാണാം. ദുരൂഹത ഉണർത്തുന്ന പശ്ചാത്തലമാണ് പോസ്റ്ററിലേത്. 

സംവിധായകകുപ്പായം അഴിച്ച് വച്ച് രാജീവ് രവി ഈ ചിത്രത്തിന് കാമറ ചലിപ്പിക്കാനെത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സൗബിൻ ഷാഹിർ, അലെൻസിയർ എന്നിവരാണ് മറ്റുതാരങ്ങൾ. നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.  

പത്രപ്രവർത്തകനായ സജീവ് പാഴൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ബിജിപാൽ ആണ് സംഗീതം. ചിത്രസംയോജനം കിരൺദാസ്.