മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെയും ടീസര്‍ പുറത്തിറങ്ങി. ഒരുമിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ ഫസ്റ്റ് ലുക്കിലേതുപോലെ ഫഹദും വെഞ്ഞാറമൂട് സുരാജും തന്നെയാണ് നിറഞ്ഞുനില്‍ക്കുന്നത്. സജീവ് പാഴൂര്‍ രചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാജീവ് രവിയാണ്. ബിജി പാലിന്റേതാണ് സംഗീതം. ചിത്രം ഈദിന് തീയ്യേറ്ററുകളില്‍ എത്തും. ആകാംക്ഷയുണര്‍ത്തുന്ന ആ ടീസര്‍ കാണാം...