സംഘട്ടന രംഗങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ തമിഴ് ചിത്രമാണ് തുപ്പറിവാളന്‍. സംവിധായകന്‍ മിശ്കിനും വിശാലും ആദ്യമായ ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 

ഇതിലെ സംഘട്ടന രംഗങ്ങള്‍ എങ്ങനെയാണ് ചിത്രീകരിച്ചതെന്ന് തോന്നിപ്പോകുന്ന രംഗങ്ങളായിരുന്നു അതില്‍ ഓരോന്നും. ഇവിടെ ആ രംഗങ്ങളുടെ ചിത്രീകരണം എങ്ങനെയായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍. 

വിയറ്റ്‌നാമില്‍ നിന്നാണ് ചിത്രത്തിന്റെ സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളെ വരുത്തിയത്. അതിവേഗതയും കൃത്യതയുമുള്ള തകര്‍പ്പന്‍ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ വീഡിയോ കാണാം.