മുംബൈ: നടിമാരുടെ ശരീരത്തെ ചെറിയ മെത്തകളോട് ഉപമിച്ച ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫ് വിവാദത്തില്‍. ഒരഭിമുഖത്തിനിടെ ടൈഗര്‍ ഉപയോഗിച്ച 'പാഡിങ്' എന്ന വാക്കാണ് കുഴപ്പമായത്. മുന്‍നിര നായികമാര്‍ക്കൊപ്പം അഭിനയിക്കാത്തതില്‍ ഞാനൊരിക്കലും നിരാശപ്പെടാറില്ല. ശ്രദ്ധയേയും, ജാക്വിലിനെയും പോലുള്ള സുന്ദരിമാര്‍ക്കൊപ്പം അഭിനയിച്ചു. 

സിനിമയുടെ കാസ്റ്റിങില്‍ ഒരിക്കലും ഇടപെടാറില്ല. എനിക്ക് സമീപമുള്ള ചെറുമെത്തയെക്കുറിച്ച് ചിന്തിക്കാറില്ല. കഥയും കഥാപാത്രവുമാണ് പ്രധാനമെന്നാണ് ടൈഗര്‍ പറഞ്ഞത്.

എന്നാല്‍ നായികമാരെ വിശേഷിപ്പിച്ച പാഡിങ് എന്ന വാക്ക് ഏറ്റവും സെക്‌സിയായ വാക്കെന്ന് പറഞ്ഞാണ് സ്ത്രീ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. പുതിയ ചിത്രം മുന്നാ മൈക്കിളിന്റെ പ്രമോഷനിലാണ് ടൈഗര്‍. ഇതിനെതിരെ നടിമാര്‍ പ്രതികരിച്ചിട്ടില്ല.